Wednesday, July 13, 2011

പ്രവാസികള്‍ക്കായ്........

കിണറ്റിലെ തവള കുളിച്ച് കിടക്കുന്നോ കുടിച്ച് കിടക്കുന്നോ എന്ന് ആര് അന്വേഷിക്കുന്നു “ ഈ ചൊല്ല് സാധാരണഗതിയില്‍ നിസാരന്മാരുടെ കാര്യത്തെ കുറിച്ച് ആരും അന്വേഷിക്കാറില്ല എന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നു.. കാലങ്ങളായി ഇന്ത്യയിലെ വ്യോമയാനമത്രാലയം ഗള്‍ഫ് യാത്രാ ദുരിതത്തെകുറിച്ച് കേട്ടിട്ടും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അതിനു കാരണമായി ചൂണ്ടിക്കാനിക്കുന്നത് വ്യോമയാന മന്ത്രാലയം നയിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിയാണ് എന്നതായിരുന്നു . ഭരിക്കുന്ന മന്ത്രിക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധാരണ ഗള്‍ഫ് യാത്രക്കാരുടെ ദുരിതങ്ങള്‍ മനസിലാക്കുവാന്‍ താല്പര്യമുണ്ടായിരുന്നുല്ല . വീമാനങ്ങള്‍ റദ്ധാക്കുന്നതും വൈകുന്നതും ഒക്കെ തുടര്‍ക്കഥയായിട്ടും പ്രവാസികള്‍ അലമുറയിട്ട് വിളിച്ചിട്ടും വ്യോമയാന മന്ത്രാലയം കനിഞ്ഞില്ല . അപ്പോഴും നമ്മള്‍ പറഞ്ഞു ഉത്തരേന്ത്യന്‍ മന്ത്രിക്ക് നമ്മളോട് താല്പര്യം ഇല്ലാത്തോണ്ടാണെന്ന്. അങ്ങനെ ആ മന്ത്രിയെ നമ്മള്‍ പ്രാകി . നമ്മുടെ ആഗ്രഹ സഫലീകരണം പൊലെ മന്ത്രിയെ മാറ്റി . വിളിച്ചാല്‍ വിളിപുറത്തെത്തുന്ന , നമ്മുടെ സങ്കടം മനസിലാക്കുന്ന മന്ത്രി പകരമെത്തി . പ്രഫൂല്‍ പട്ടേലിനു പകരം വയലാര്‍ രവി . പ്രഫൂല്‍ പട്ടേലിനു സ്വകാര്യ വീമാന കമ്പനികോളാടായിരുന്നു പ്രിയം എന്നറിഞ്ഞത്ത്കൊണ്ടാണ് അദ്ധേഹത്തെ തത്സ്ഥനത്ത് നിന്ന് മാറ്റിയത് എന്നൊന്നും ധരിച്ച് കളയരുത് . വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്ന് റ്റിയാന്‍ പോയത് നിസാരമായ വകുപ്പിലേക്കാണെന്നും തെറ്റായി ധരിച്ചേക്കരുത് . ഖനന വകുപ്പ് എന്ന് പറഞ്ഞാല്‍ പണം കുഴിച്ചെടുക്കുന്ന വകുപ്പാണ് എന്ന് മറന്ന് പോവുകയും അരുത് . ഏതായാലും നമുക്ക് പറയാം മേല്പടി മന്തിയെ മാറ്റിയത് നമ്മുടെ പ്രാക്ക് കൊണ്ട് തന്നെയാനെന്ന് . പകരം വന്ന മന്ത്രി പ്രവാസിക്കാര്യം കൂടി നേക്കുന്ന മന്ത്രിയാണ്. പ്രവാസിക്ഷേമതത്പരനായതിനാല്‍ യാത്രാ ദുരിതം ഒഴിപ്പിക്കാന്‍ മന്ത്രി മുന്‍കൈ എടുത്തേക്കും . വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കിട്ടിയശേഷം വയലാര്‍ രവി യൂ ഏ യില്‍ എത്തുകയാണ്, സങ്കടങ്ങള്‍ ഉണര്‍ത്താനുള്ളവര്‍ക്ക് മുഖാമുഖമോ , കടലാസില്‍ പകര്‍ത്തിയോ , ദൂരസംവേധന മാര്‍ഗ്ഗം ഉപയോഗിച്ചോ ബോധിപ്പിക്കാം. മണിക്കൂറുകള്‍ വൈകി പറക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും റദ്ധാക്കല്‍ പരമ്പര അവസാനിപ്പിക്കണമെന്നും സീസണടിസ്ഥനമാക്കി കൊള്ളലാഭം എടുക്കുന്നത് തടയണമെന്നുമൊക്കെ മന്ത്രിയോട് അപേക്ഷിച്ച് കൊള്ളുക . കാരണം ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ എന്ന് പറയാന്‍ ഇടവരരുത് . പരാതിയും പരിഭവവും പറയുന്നതിനോടൊപ്പം മുന്‍ ഗണനാ ക്രമത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചും ചോദിച്ചേക്കണം . കൂട്ടത്തില്‍ ഒന്ന് കൂടി ഇക്കുറിയും സെന്‍സസ് വരുമ്പോള്‍ വിദേശ ഇന്ത്യക്കാര്‍ പട്ടികയില്‍ ഉണ്ടാകുമോ എന്ന് കൂടി ചോദിച്ചേക്കാം . എന്തായാലും ഉത്തരേന്ത്യന്‍ ലോബി എന്ന് പഴി പറഞ്ഞ് നമുക്ക് രക്ഷപെടാനാവില്ലല്ലോ . നോക്കാം കിണറ്റിലെ തവള കുളിച്ചാണോ കുടിച്ചാണോ കിടക്കുന്നതെന്ന് അന്വേഷിക്കാന്‍ ആളുണ്ടോ എന്ന്.....

2 comments:

  1. അവസാനം പ്രഭിനും ഒരു ബ്ലോഗര്‍ ആയി,,,, :)


    congratulations.... nice to meet you here...

    ReplyDelete